ദരിദ്രര്‍ മനുഷ്യര്‍ മാത്രമോ.....?

   
  ഇന്ന് ലോകത്ത് പത്ത് കോടിയിലധികം മനുഷ്യര്‍ പട്ടിണിയില്‍ അകപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ഏറ്റവും ആവശ്യമായ പാര്‍പ്പിടം,ഭക്ഷണം, ചികിത്സ,വസ്ത്രം എന്നീ കാര്യങ്ങള്‍ ഒരു മനുഷ്യനില്‍ ഇല്ലെങ്കില്‍ അവന്‍ ദരിദ്ര്യനാണ്. നാമം ഓരോര്‍ത്തരും വിചാരിച്ചാല്‍ വളരെ എളുപ്പത്തില്‍ എടുത്ത് മാറ്റാവുന്ന ഒന്നാണ് ദാരിദ്ര്യം. കാരണം ധനികന്‍ അവന്റെ വീട്ടില്‍ ആര്‍ഭാടവും അലങ്കാരവുമായി ഓരോ ചടങ്ങുകള്‍ നടത്തുമ്പോള്‍ നിരവധി ഭക്ഷണങ്ങള്‍ ഉണ്ടാക്കി അത് വേസ്റ്റ് ആക്കുന്ന അവസ്ഥയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ജീവിക്കാന്‍ ഒരു വറ്റുപോലും കിട്ടാതെ ആളുകള്‍ ഇന്ന് കഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. പത്ര മാധ്യമങ്ങള്‍ ഇന്ന് വളരെയധികം ചര്‍ച്ചചെയ്യുന്ന വിഷയവും ദാരിദ്ര്യമാണ്. ഇന്ന് ആഫ്രിക്കന്‍ രാജ്യങ്ങളെ കാര്‍ന്നുതിന്നുന്ന വരള്‍ച്ചയും പട്ടിണിയും സോമാലിയയില്‍ രൂക്ഷമായി. നാല്‍പ്പത്തിഎട്ട് മണിക്കൂറിനുള്ളില്‍ നൂറുകണക്കിനാളുകള്‍ പട്ടിണി കാരണം മരിച്ചതായി നമുക്കറിയാം. മനുഷ്യന്‍ മാത്രമല്ല ഇന്ന് പട്ടിണി  കിടന്ന് മരിക്കുന്നത്. കന്നുകാലികള്‍ വരെ പ്രയാസമായി ജീവനൊടുങ്ങത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. തന്റെ നാട്ടില്‍ നിന്ന് ജീവിക്കാന്‍ ആവശ്യമായ ഭക്ഷണസാധനങ്ങള്‍ ലഭിക്കാത്തതിന്റെ പേരില്‍ അന്യനാട്ടിലേക്ക് കുഞ്ഞുങ്ങളെ കൊണ്ട് നാടുവിടുകയാണ് പലരും. അതുകൊണ്ട് പട്ടിണി അല്ലെങ്കില്‍ ദാരിദ്ര്യത്തെ ഇവിടെ നിന്ന് നിര്‍മാര്‍ജനം ചെയ്യാന്‍ നാം ഓരോര്‍ത്തരും മുന്നോട്ട് വരേണ്ടതുണ്ട്.
                       ആദില്‍ മുബാറക്ക്. എം.ടി, വേങ്ങര
                        (അഫ്‌സഹ് ഇ-മാഗസിന്‍ മാര്‍ച്ച് 2017)
 

Comments