നാർക്കോട്ടിക്ക് ജിഹാദെന്ന ഉമ്മാക്കി !



ഒന്നിനുപിറകെ ഒന്നായി പുതിയ വിവാദങ്ങളുടെ പിന്നാലെയാണ് കുറച്ചായി ലോകം, പ്രത്യേകിച്ച് കേരളം. മറ്റെന്തിൽ നിന്നൊക്കെയോ ചർച്ച വഴിതിരിച്ചുവിടാൻ ബോധപൂർവ്വമോ അല്ലാതെയോ ഇത് സഹായകമാകുന്നു എന്ന തിരിച്ചറിവ് പൂർണ്ണാർത്ഥത്തിൽ ഇപ്പോഴും കേരളീയനില്ല. നാർക്കോട്ടിക് ജിഹാദ് പരാമർശവും ഇത്തരത്തിൽ എന്തൊക്കെയോ ഗൂഡ ലക്ഷ്യങ്ങളോടെ തന്നെയാണെന്ന് സംശയിക്കുന്നതിൽ ഒരു തെറ്റുമില്ല. പറയുന്നയാൾക്ക് പോലും ഉൾക്കൊള്ളാനാവാത്ത ശുദ്ധ അസംബന്ധമാണല്ലോ ജിഹാദിന്റെ പേരിൽ ഒരു പാലാക്കാരൻ (അ)വിവേകി എഴുന്നള്ളിച്ചത്. ഇസ്ലമിനെയും ഇസ്ലാമിക രീതികളെയും കുറിച്ച് ബാലപാഠമെങ്കിലും ഉള്ള ഒരാൾക്കും ഈ അബദ്ധ വാദത്തിന്റെ പിന്നാലെ പോകാൻ കഴിയില്ല.

അനിസ്ലാമിക രീതികളും മാർഗ്ഗങ്ങളും യുദ്ധമുഖത്ത് പോലും അനുവദിക്കാത്ത ദർശനമാണ് ഇസ്ലാമീന്റെത്. പറഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടിം ബിഷപ്പിന് ഇന്നേ വരെ തെളിവ് നൽകാനായില്ല എന്നത് അദ്ദേഹത്തെയും പിന്താങ്ങികളെയും യഥാർത്ഥത്തിൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്നാൽ ഈ വിവാദത്തിലൂടെ അവരുടെ ലക്ഷ്യമായ ഇസ്ലാമോഫോബിയ വളർത്തുന്നതിൽ അവർ വിജയം കണ്ടും എന്ന് അവർ സമാധാനിക്കുന്നുണ്ടാകും. കേരളത്തിലെ ലൗജിഹാദു പോലോത്ത ഒട്ടേറെ വിവാദങ്ങളുടെയും ലക്ഷ്യം ഇസ്ലാമോഫോബിയ തന്നെയാണല്ലോ.

വിപരീത ഫലമാണ് ഈ വിവാദം വരുത്തിയത് എന്ന യാഥാർത്ഥ്യം വിവാദമുണ്ടാക്കിയവരെ ഇന്നേ ഏറെ അസ്വസ്ഥമാക്കുന്നുണ്ടാകും. എന്താണ് ജിഹാദെന്ന് പഠിക്കാനും ഇസ്ലാമിനെ വായിക്കാനും ഒട്ടെറെ പേർക്ക് അവസരമൊരുക്കി എന്നതാണത്. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അർത്ഥ ഗർഭമായ പത്ര സമ്മേളനം വിവാദ നായകരുടെ തൊലിയുരിയുന്നതും ഇസ്ലാമിന്റെ സുന്ദര മുഖം അനാവരണം ചെയ്യുന്നതുമായിരുന്നു. ഈ പത്രസമ്മേളനത്തിൽ ആകൃഷ്ടരായി അന്യ മത വിശ്വാസികൾ സോഷ്യൽ മീഡിയകളിൽ നടത്തിയ പരസ്യ പ്രതികരണങ്ങൾ തന്നെ ഈ യാഥാർത്ഥ്യം തുറന്ന് കാട്ടുന്നുണ്ട്. 

അവർ ഈ വെളിച്ചത്തെ ഊതി അണക്കാൻ ശ്രമിക്കുന്നു, പക്ഷേ അല്ലാഹു അത് പൂർത്തീകരിക്കുക തന്നെ ചെയ്യും. അവിശ്വാസികൾ നീരസം കാണിച്ചാൽ പോലും
(یُرِیدُونَ لِیُطۡفِـُٔوا۟ نُورَ ٱللَّهِ بِأَفۡوَ ٰ⁠هِهِمۡ وَٱللَّهُ مُتِمُّ نُورِهِۦ وَلَوۡ كَرِهَ ٱلۡكَـٰفِرُونَ)
[Surah As-Saf 8] എന്ന ഖുർആനിക വചനം പുലരുന്നതാണ് ബഹു ജിഫ്രി തങ്ങളുടെ പത്ര സമ്മേളന ശേഷം നാം കണ്ടത്. 

നാം അറിഞ്ഞിരിക്കേണ്ട ഒരു മറുവശം കൂടെയുണ്ടിവിടെ. കേരളത്തിൽ പ്രലോഭനങ്ങളിലൂടെ മത പരിവർത്തനം നടത്തുന്ന ഏറ്റവും വലിയ വിഭാഗം കൃസ്ത്യൻ മിഷനറിമാർ തന്നെയാണെന്നതാണത്. സ്നേഹം നടിച്ച് വഞ്ചിച്ച് ചില തീവ്ര ഹിന്ദുത്വ ധാരകളും ഇതേ മാർഗ്ഗം തുടരുന്നു. എന്നാൽ ഒരു മുസ്ലിൽ സംഘടന പോലും പ്രലോപനങ്ങളിലൂടെയോ വഞ്ചനയിലൂടെയോ ഒരാളെയും മതം മാറ്റുന്നില്ല എന്നതാണ് സത്യം.
________________________________________________

 *DEPARTMENT OF EXTERNAL AFFAIRS*

*AFSAH STUDENTS' UNION*
*ANWARUL HUDA ISLAMIC COMPLEX RAMAPURAM*

Comments

Post a Comment