*മരിക്കുന്ന മതേതരത്വം*

ഇന്ത്യ ഒരു മതേതരത്വ രാജ്യമാണെന്ന് എല്ലാ ഇന്ത്യൻ പൗരന്മാർക്കും അറിയുന്നതാണ്, മാത്രമല്ല ഭരണ ഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതുമാണ്.പക്ഷെ, സമകാലിക സാഹചര്യങ്ങളെ  വിലയിരുത്തലിലേക്ക് നയിക്കുമ്പോ ഏതൊരു സാമാന്യ ബുദ്ധിയുള്ള ആളുകൾക്കും ഇന്നത്തെ രാഷ്ട്രത്തിൽ മതേതരത്വം നാശത്തിലേക്ക് നീങ്ങുകയാണെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാനാകും,

ഓരോ പ്രശ്നങ്ങൾ ഉയരുമ്പോഴും ചില മതസ്തെർക്കെതിരായി മാത്രം നിയമങ്ങൾ രൂപീകരിക്കുമ്പോഴും ഇത് കൂടുതൽ വ്യക്തമാകുന്നു, ഈ സ്ഥിതി തുടർന്നാൽ ഭരണ ഘടനയിൽ നിന്ന് മതേതരത്വ രാഷ്ട്രം എന്ന് ഒഴിവാക്കി ഹിന്ദുത്വ രാഷ്ട്രം എന്നുൾക്കൊള്ളിക്കുന്നതിന് ദൂരമില്ല,മതേതരത്വം എന്നുള്ളത്
പണ്ട് ഇന്ത്യയിൽ നില നിന്നിരുന്ന അല്ലെങ്കിൽ ഭാവിയിൽ സ്ഥാപിക്കാനുള്ള ഒരു നിയമമായി ഇന്നുള്ളവർ മനസ്സിലാക്കേണ്ടി വരുന്നു, കാരണം നിലവിലെ സാഹചര്യം അത്രയും രൂക്ഷമാണ്,
 ഇന്ത്യയിൽ ഇന്ന് മതേതരത്വം പേരിനു മാത്രമാണ്,
 അയോധ്യയിലെ ബാബരി മസ്ജിദ് ഇതിലേക്ക് വെളിച്ചം വീശുന്നു, ഇതുപോലെ ഒട്ടനവധി  കാര്യങ്ങളിൽ
 മുസ്ലിങ്ങൾക്കുള്ള അനുകൂലവിധിയെ പ്രതികൂലമാക്കി വിധിക്കുന്നതുമായിട്ടള്ള പല കാഴ്ചകളും നമ്മൾ കണ്ടിട്ടുണ്ട്,

 NRC, CAA തുടങ്ങി പല നിയമങ്ങളും കൊണ്ടുവന്നപ്പോൾ അവരുടെ ഏക ലക്ഷ്യം ഇസ്ലാം ഇന്ത്യയിൽ നിന്നും ഉന്മൂലനം ചെയ്യുക എന്നതായിരുന്നു, ഓരോ നിയമങ്ങളെയും ഭേദിച്ച് മുന്നോട്ട് മുന്നോട്ടുകൊണ്ടുപോകുന്ന ഇന്ത്യൻ ജനതക്കെതിരെ മതേതരത്വം തകർക്കുക എന്ന ലക്ഷ്യത്തോടുകൂടി പല പല നിയമങ്ങൾ വീണ്ടും വീണ്ടും  നിർമ്മിക്കുകയാണ്.

 ഈ മതേതരത്വത്തെ പോലെയല്ല നിലനിൽക്കുന്ന മതസൗഹാർദ്ദം, മതസൗഹാർദ്ദം എന്ന് വെച്ചാൽ ഓരോ മതസ്ഥരും അവരുടെ മതമനുസരിച്ച് ജീവിക്കുന്ന തോടു കൂടെ മറ്റു മതസ്ഥരുമായി ശത്രുത ഇല്ലാതെ സ്നേഹത്തോടെ കഴിയുന്നതിനാണ് മതസൗഹാർദ്ദം എന്ന് പറയുക, മതേതരത്വം എന്നുള്ളത് ഭരണഘടനയിൽ പറഞ്ഞതുകൊണ്ട് മാത്രം പാലിക്കപ്പെടുന്നു, എന്നാൽ മതസൗഹാർദ്ദം അങ്ങനെയല്ല, ഇന്ത്യയിൽ ഈ സ്ഥിതി തുടർന്നു പോവുകയാണെങ്കിൽ ഭരണഘടനയിൽ നിന്ന് മതേതരത്വം എന്നുള്ള വാക്കിനെ നീക്കാൻ അധികദൂരമില്ല, ഇന്ത്യ ഒരു ഹിന്ദുത്വ രാജ്യമാക്കി പ്രഖ്യാപിക്കാനും.....

________________________________________________
*DEPARTMENT OF EXTERNAL AFFAIRS*

*AFSAH STUDENTS' UNION*
*ANWARUL HUDA ISLAMIC COMPLEX RAMAPURAM*

Comments

  1. How to play casino games - JTM Hub
    All of the games you have to 계룡 출장마사지 offer at the casino come with a variety of exciting 제주도 출장샵 games, as well as a live dealer 파주 출장마사지 interface, all 정읍 출장안마 in one 김포 출장샵 place!

    ReplyDelete

Post a Comment