മറേണ്ട രീതിയും തുടരേണ്ട രീതിയും



മുഹമ്മദ് ശഫീഖ് വളാഞ്ചേരി
നിയമങ്ങൾ  ബധിരവും മൂകവും അന്ധവുമായിട്ടുള്ള ഒരു കാലത്തിലുടെയാണ് നമ്മുടെ രാജ്യം പോയി കൊണ്ടിരിക്കുന്നത്. സത്യത്തിൽ  നിയമങ്ങളുടെ കുറവാണോ അതോ അത് പാലിക്കപ്പെടുന്നതിൽ നാമെല്ലാം കാട്ടുന്ന അശ്രദ്ധയാണോ ഇവിടെയുള്ള പ്രശ്നമെന്ന് നാം ചിന്തിക്കണം.  പത്രകോളങ്ങൾ  എന്നും കൊലപാതക കഥകളാൽ നിറയുകയാണ്. സ്ത്രീധനത്തിന്റെ പേരിൽ,  പ്രേമ നൈരാശ്യ ത്തിന്റെ പേരിൽ അങ്ങനെ നീളുന്നു . അതിനേക്കാൾ അത്ഭുതം ഇതിൽ പകുതിയിലധികവും നടക്കുന്നത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിദ്യാഭ്യാസമ്പന്നരുള്ള പ്രബുദ്ധ കേരളത്തിലാണെന്നതാണ്. ആർക്കും വായിൽ തോന്നിയത് പറയാം, ചെയ്യാം. ഇതിന്റെയെല്ലാം കാരണം നിയമങ്ങൾ നടപ്പിലാക്കുന്നതിലെ അശ്രദ്ധയാണെന്നതാണ് വാസ്തവം. ഇയെരു അശ്രദ്ധ സൃഷ്ടിക്കുന്നത് സമൂഹത്തിൽ വലിയ തരത്തിലുള്ള ആഘാതമാണ്. ഉദാഹരണം ഒരാൾ സാമൂഹിക തെറ്റിദ്ധാരണ അല്ലെങ്കിൽ വിഭിന്നത ഉണ്ടാകുന്ന ഒരു കാര്യം പറഞ്ഞു. ഇതിനെതിരെ യാതൊരു നിയമ നടപടികളും എടുത്തില്ലെങ്കിൽ നാളെ മാറ്റെരാൾ വീണ്ടും ഇതു പോലെ വായിൽ തോന്നിയത് വീണ്ടും വിളിച്ച് പറയും. അത് സമൂഹത്തിലെ സ്നേഹവും സഹോദര്യവും ഉമൂലനം ചെയ്യും. ഇനി നമ്മുടെ രാജ്യ തലത്തിലേക്ക് പോയാൽ പിന്നെ പറയാനും വയ്യ വർഗീയ ലഹളകൾ , ബിഫിന്റെ പേരിലുള്ള ലഹളകൾ അങ്ങനെ പോകുന്നു. നമുക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകും നമ്മുടെ രാജ്യത്ത് വർഗീയ ലഹള , ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങൾ ഇതൊന്നും കുറയുകയല്ല. മറിച്ച് വർധിക്കുകയാണ് . മതത്തിന്റെ വ്യത്യാസം നോക്കി നിയമം നടപ്പിലാക്കുകയെന്നതാണ് നടക്കുന്നു കൊണ്ടിരിക്കുന്നത്. സ്ത്രി സുരക്ഷ വളരെയധികം കുറഞ്ഞു കൊണ്ടിരിക്കുകയാണ് ഇന്ത്യയിൽ. അതിലെ പ്രധാന കാരണം നിയമ ശിക്ഷ നടപ്പിലാക്കുന്നതിലുള്ള വീട്ടുവീഴ്പകളാണ്. ഇത്തരിലുള്ള വിട്ടുവിഴ്ച്ചകൾ സമുഹത്തിൽ ഉണ്ടാക്കി തീർക്കുന്നത് നിയമത്തിൽ ഭയമില്ലാത്ത ഒരു പറ്റം വിഭാഗത്തെയാണ്. ഇത്തരത്തിൽ നിയ നടപടികളിൽ നടത്തുന്ന അശ്രദ്ധ ഒഴിവക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ
അത് നമ്മുടെ രാജ്യാത്തിന്റെ അഭ്യന്തര സമാധനത്തിന് കോട്ടം വരുത്തുന്ന ഒന്നാണ്. അതിലുപരി മനുഷിക മൂല്യങ്ങളുടെ അന്ത്യവു മാണ്.
__________________________________
DEPARTMENT OF EXTERNAL AFFAIRS
AFSAH STUDENTS' UNION
ANWARUL HUDA ISLAMIC COMPLEX RAMAPURAM

Comments