പൂർവികർ സ്വപ്നം കണ്ട ഇന്ത്യ ഒരു തിരിഞ്ഞ് നോട്ടം


_____________________________________________

📝 മുഹമ്മദ് ഷാഫി. കെ

 1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷുകാരെ നമ്മുടെ ഈ ഇന്ത്യയിൽ നിന്ന് തുരത്തിയോടിക്കുമ്പോൾ നമ്മുടെ പൂർവികർ ഒരുപാട് സ്വപ്‌നങ്ങൾ കണ്ടാണ് ഇന്ത്യയെ പുനർജീവിപിക്കുന്നത്, വർഗീയതയുടെ വിത്ത് പാകി ബ്രിട്ടൻ ഇന്ത്യ വിടുമ്പോൾ മതേതരത്ത്വവുംമതസൗഹാർദവും ഊട്ടിയുറപ്പിച്ചു ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ മതേതരത്വ രാജ്യമാണ് നമ്മുടെ പൂർവികർ കെട്ടിപടുത്തത്, അവരെ അനുസ്മരിച്ചു ഓരോ ദിനങ്ങൾ നമ്മൾ ആചാരിക്കുമ്പോഴും അവർ മുന്നോട്ട് വെക്കുന്ന  ആശയങ്ങളും അവർ സ്വപ്നം കണ്ട ഇന്ത്യയും ഇന്നെവിടെ എത്തി എന്ന് നമ്മൾ ഒന്ന് തിരിഞ്ഞ് നോക്കുന്നത് ഓരോ ഇന്ത്യകാർക്കും നല്ലതായിരിക്കും.
ഗാന്ധിജിയും ജാവഹൽലാൽ നെഹ്‌റുവും മതതീവ്രതക്ക് എതിരെയും വർഗീയതക്കെതിരെയും  ശബ്‌ദം ഉയർത്തിയ വ്യക്തികളാണ്,1922 ൽ മുംബൈയിൽ ഉണ്ടായ ഹിന്ദു -മുസ്ലിം ലഹള ഗാന്ധിജിയെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്, ആ സമയം തന്റെ പുത്രന് ദേവാദസിനോട് മുംബയിൽ പോയി ലഹളകാരുമായി സംസാരിക്കാൻ ആവശ്യപ്പെട്ടു, പുത്രനെ തന്നെ നഷ്ടമായാലും ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി അത് സഹിക്കാൻ ഇന്ത്യയുടെ ധീരൻ തയ്യാറായിരുന്നു,ഇവരെല്ലാം വെറുക്കപെടുകയും ഭയപ്പെടുകയും ചെയ്ത മത തീവ്രത ഇന്ന് നമ്മുടെ നാട്ടിൽ എത്രത്തോളം ഭീതി പടർത്തുന്നു എന്നത് അവർ സ്വപ്നം കണ്ടഇന്ത്യ ഇന്ന് എങ്ങോട്ട് എത്തിയെന്ന് മനസ്സിലാക്കാവുന്ന തെ ഉള്ളൂ.

ഇന്ത്യയുടെ മുൻ രാഷ്ട്രപതി ആയിരുന്ന എപിജെ അബ്ദുൽ കലാം അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായി പറഞ്ഞ വിഷൻ 2020 പിന്നിട്ട് ഒരു വർഷത്തോളമായി 2012 -ൽ അദ്ദേഹം നമ്മുടെ ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലുള്ള ടെക്നോളജി ഇൻഫർമേഷൻ, ഫോർകാസ്റ്റിംഗ് ആൻഡ് അസ്സെസ്സ്‌ മെന്റ് കൗൺസിൽ (TIFSC) എന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ  കാർമികത്വത്തിൽ കലാം ചെയർമാനായി വിവിധ മേഖലകളിൽ  500 വിദഗ്ധരടങ്ങുന്ന  ഒരു കമ്മിറ്റി രൂപീകരിച്ചു പഠനങ്ങൾ നടത്തി അതിന്റെ കണ്ടെത്തലുകൾ കലാമും വൈ എസ് രാജനും ചേർന്നെഴുതിയ ഇന്ത്യ 2020 എ വിഷൻ ഫോർ ദ ന്യൂ മില്ലേനിയം എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്ലാനിന്റെ രത്നചുരുക്കം നമ്മുടെ രാജ്യത്തെ വികസിത രാജ്യമാക്കി മാറ്റുക അഞ്ചുമേഖലകളിൽ നമ്മൾ പരമാവധി വികസനം നേടണം നമ്മുടെ പ്രക് തിവിഭവങ്ങളും  വിദഗ്ധ തൊഴിൽ സേനയും ഒന്നിപ്പിച്ച് നമുക്ക് നമ്മുടെ ജിഡിപി ഇരട്ടിയെങ്കിലും ആകണം വികസന ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് 2020 ആകുമ്പോഴേക്കും എങ്കിലും എത്തണം.

 2020 പിന്നിട്ടിട്ട് നാളുകളായി നമ്മളോ.......?വികസനത്തിൽ നിന്നും എത്ര ദൂരെയാണ് നമ്മൾ...? ഇങ്ങനെ ഒരു ചോദ്യം വരുമെന്ന് നേരത്തെ കണ്ടു കൊണ്ടാവണം പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് കൊല്ലത്തേക്ക് നീക്കിവെച്ചിട്ടുള്ളത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിൽ 2022 അദ്ദേഹത്തിന്റെ ടാർഗറ്റ്. കലാം സ്വപ്നം കണ്ട് വികസനം നമ്മിൽ നിന്നും എത്ര ദൂരെയാണ്
 കാത്തിരുന്ന് കാണുക തന്നെ...........
________________________________
DEPARTMENT OF EXTERNAL AFFAIRS

AFSAH STUDENTS' UNION
ANWARUL HUDA ISLAMIC COMPLEX RAMAPURAM 

Comments

Post a Comment