മനുഷ്യത്വം മരിക്കുന്നു

__________________________________

📝 മുഹമ്മദ് വാസിൽ വേങ്ങര


 അയ്യായിരം വർഷങ്ങളുടെ സാംസ്കാരിക പാരമ്പര്യം ഉള്ള നാടാണ് നമ്മുടേത്. സംസ്കാരം ആണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്നും വേർതിരിക്കുന്നത്. മനുഷ്യൻ മനുഷ്യനോട് മാത്രം ചെയ്യുന്ന മനുഷ്യത്വം പറഞ്ഞ് വാതോരാതെ സംസാരിക്കുമ്പോഴും പ്രകൃതിയോടുള്ള മനുഷ്യത്വം മനുഷ്യർ മറന്നുപോകുന്നു.

    ലോകം ആഗമനം ജനസാന്ദ്രതയിൽ വീർപ്പുമുട്ടുന്നു മനുഷ്യത്വം മരവിക്കുന്നു, മരിക്കുന്നു. പണത്തിനും പെണ്ണിനും മദ്യത്തിനും വഴിപ്പെട്ടു കൊണ്ട് ആഡംബരത്തിന്റെയും സുഖാനന്ദത്തിന്റെയും ലഹരിയിൽ ഉൾപ്പുളകമണിയുമ്പോൾ അതിനെ തുടർന്നുണ്ടാകുന്ന അക്രമങ്ങളും അതിക്രമങ്ങളും മനുഷ്യത്വരഹിതമായ പ്രത്യാഘാതങ്ങളും നേരിടുമ്പോൾ മനുഷ്യത്വം പാടെ മാഞ്ഞു പോകുന്നു.
    അസമിൽ പോലീസ് അനധികൃത കുടിയേറ്റം തടയാൻ ഗ്രാമീണരെ കുടിയൊഴിപ്പിക്കുനതിനി ടെ, പ്രതിഷേധിച്ചവർക്കെതിരെ വെടിയുതിർക്കുകയും വെടിയുതിർത്ത് മരിച്ചു വീണ ഒരാളുടെ മേൽ കുടിയൊഴിപ്പിക്കൽ പ്രക്രിയ ക്യാമറയിൽ പകർത്താനെത്തിയ ഫോട്ടോഗ്രാഫർ, ഒരു ഫുട്ബോളർ പന്ത്  ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ അവന്റെ മാനസാന്തരങ്ങളിലെ ആഹ്ലാദം  പ്രകടിപ്പിക്കുന്ന പോലെ ആ മൃത ശരീരത്തിന്റെ മുകളിൽ കയറി നൃത്തമാടുന്ന മനുഷ്യത്വരഹിത പ്രവർത്തനം മാധ്യമങ്ങളിലൂടെ നാം വായിച്ച് അറിഞ്ഞവരാണ്. ഈ ഒരു കൊടും ക്രൂരത ചൂടാറുന്നതിനു മുൻപേ ഉത്തർപ്രദേശിലെ ലേഖിംപൂരിൽ പ്രതിഷേധിക്കുകയായിരുന്ന കർഷകർക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയകുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ നേതൃത്വത്തിലുള്ള ഒരു സംഘം കാർ ഓടിച്ചുകയറ്റിയതിനെ തുടർന്നു  നാല് കർഷകരാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സമൂഹത്തിന്റെ അവകാശങ്ങൾ നടപ്പിലാക്കേണ്ടവർ അതിക്രമം കാണിക്കുന്നത് കഷ്ടം. ഇത് കേവലം ഈ ഒരു ആഴ്ചകളിൽ നമ്മുടെ രാജ്യത്തെ സംഭവിച്ചതിൽ മാധ്യമങ്ങളിൽ രേഖപ്പെടുത്തിയ ചിലതുമാത്രം. ഒരു നിശ്ചിത കാലയളവിലെ മനുഷ്യത്വരഹിത പ്രവർത്തനങ്ങൾ പരിശോധിച്ചാൽ ഓരോ മാനവന്റെയും തല താനെ കുനിഞ്ഞു പോവും.

    തകർക്കപ്പെട്ട മസ്ജിദുകളും, അഗ്നിക്കിരയാക്കപെടുന്നക്ഷേത്ര വാതിലുകളും പച്ചക്ക് തീ കൊളുത്തപ്പെടുന്ന മനുഷ്യരും ചെയ്ത തെറ്റ് എന്താണ്?
 കേവലം രാഷ്ട്രീയ ത്തിനായി അല്ലെങ്കിൽ സ്വാർത്ഥതക്കായി മനുഷ്യത്വം മറക്കുന്ന മാനവനെ ശിക്ഷിക്കപ്പെടണം. അവകാശികളുടെ അവകാശങ്ങൾ വീട്ടപെടണം. പൂർവ്വീകർ ആഗ്രഹിച്ച ഇന്ത്യയെ വീണ്ടെടുക്കണം.
_____________________________________
DEPARTMENT OF EXTERNAL AFFAIRS

AFSAH STUDENTS' UNION
ANWARUL HUDA ISLAMIC COMPLEX RAMAPURAM

Comments

Post a Comment