ശംസ്.., അതെ പണ്ഡിത ജ്യോതിസ്സ്.


വെളിച്ചത്തിൽ വിസ്മമയമാണ് സൂര്യൻ. ജ്ഞാനത്തിൽ വിസ്മയമാണീ ജ്ഞാന ജ്യോതിസ്സും. അറിവിന് ആഴവും മൂർച്ചവുമേറുമ്പോഴാണ് തിളക്കമേറുന്നത്. ഇരുളകറ്റാൻ സൂര്യകിരണങ്ങൾ ആഴ്ന്നിറങ്ങും പോല, അജ്ഞതയെ ചുട്ടെരിക്കുന്നിടത്താണ് ജ്ഞാനം തലയുയർത്തി നിൽക്കുന്നത്. ഇരുളിനെ വകഞ്ഞുമാറ്റുന്ന സൂര്യ താപം പോലെ. സ്മര്യ പുരുഷൻ , പണ്ഡിത ജ്യോതിസ്സ് ശൈഖുനാ ശംസുൽ ഉലമയെ, ജ്ഞാനസൂര്യനെ അടുത്തറിയാൻ ശ്രമിക്കുമ്പോൾ വിസ്മയങ്ങളുടെ ഹിമാലയങ്ങളും അലകടലുകളുമായ് വീണ്ടും വീണ്ടും നമ്മിൽ കൗതുകമുണർത്തുകകയാണ് ശൈഖുനാ ശംസുൽ ഉലമയുടെ വ്യക്തിത്വം.

ഉദയ സൂര്യന് പകൽ സമയം മാത്രമേ ലോകത്ത് പ്രഭ പരത്താനാകൂ. എന്നാൽ ഈ ശംസ് അസ്തമയാനന്തരവും (വഫാതിന് ശേഷം) കേരളത്തിൽ അറിവിന്റെ പ്രഭ നിലക്കാതെ ചൊരിഞ്ഞ് കൊണ്ടിരിക്കുന്നു. സത്യത്തിൽ, യഥാർത്ഥ സൂര്യൻ ഇവിടെയാണ്. ആകാശ ഗംഗയിലെ സൂര്യനെ  ഈ സൂര്യനോടുപമിക്കുന്നതാണ് കാവ്യ നീതി!. അതാണ് യാഥാർത്ഥ്യവും.

ശംസുൽ ഉസമയുടെ പഠന കാലം എക്കാലത്തെയും വിദ്യാർത്ഥികൾക്ക് മാതൃകയാണ്. യുവത്വം യുവ പണ്ഡിതർക്കും, സേവനം ലോക പണ്ഡിതർക്കും.

അറിവിന്റെ പാരമ്യത ആധികാരികതയാണെന്ന് തെളിയിച്ച ജ്യോതിസ്സ്. കേവല മത വിഷയങ്ങളിലെ പ്രസ്താവ്യങ്ങളിലായിരുന്നില്ല ഈ ജ്ഞാന ജ്യോതിസിന്റെ ശ്രദ്ധ. മഖാസിദുശ്ശരീഅയിൽ ശ്രദ്ധ കൊടുത്ത് വിശ്വാസത്തിന്റെ അടിവേരുകളെ ആഴത്തിൽ അപഗ്രഥിച്ച് പ്രാക്ടിക്കൽ ഇസ്ലാമിനെ മനോഹരമായി സംവിധാനിക്കുകയായിരുന്നു ശൈഖുനാ. മെഴുകുതിരി വെട്ടങ്ങളും വൈദ്യുതിയും സൂര്യ ശേഭക്കുമുന്നിൽ നിഷ്പ്രഭമായ പോലെ, കൃത്രിമ ഇസ്ലാമിസ്റ്റുകളഖിലം ഈ സൂര്യ തേജസിനുമുന്നിൽ തകർന്നടിഞ്ഞതിന് ലോകം സാക്ഷി.

Comments

Post a Comment