കൊറോണ വഴിമാറിയ വിദ്യാലയം


📝 അഹമ്മദ്‌ ഹനാൻ പടപ്പറമ്പ 

ചൈനയിലെ വുഹാൻ പൊട്ടിപ്പുറപ്പെട്ട കൊറോണ ലോകമെമ്പാടുമുള്ള എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. എന്നാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഭാവി തലമുറയെ വാർത്തെടുക്കുന്ന വിദ്യാഭ്യാസമേഖലയെ ആണ് ലോകത്ത് 157 കോടി വിദ്യാർഥികൾക്കാണ് കൊറോണ വൈറസ് വ്യാപനം മൂലം സ്കൂൾവിദ്യാഭ്യാസം മുടങ്ങിയത്. ഇന്ത്യയിൽ മാത്രം 32 കോടി കുട്ടികളെയാണ് ഇത് ബാധിച്ചത്. ലോകത്തെ കോളറ, സ്പാനിഷ് ഫ്ലൂ, H1N1ഫ്ലു പോലെ പല വൈറസുകളും പടർന്നിട്ടുണ്ട് എങ്കിലും അത് വിദ്യാഭ്യാസമേഖലയെ ബാധിച്ചിരുന്നില്ല. എന്നാൽ കൊറോണ  വിദ്യാഭ്യാസമേഖലയെ കാര്യക്ഷമമായി ബാധിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും കുട്ടികളെ ഓൺലൈൻക്ലാസ് എന്ന് പറഞ്ഞ് ഫോണിന് മുൻപിൽ വീട്ടിൽ തളച്ചിടുകയും ചെയ്തു.
 അതിജീവനമാണ് മനുഷ്യ കുലത്തിലെ മുഖമുദ്ര. നമ്മളെല്ലാവരും കൊറോണക്കെതിരെ പൊരുതി ഒരുപരിധിവരെ വൈറസ് വ്യാപനം പിടിച്ചുകെട്ടാൻ കഴിഞ്ഞു. എന്നാൽ വിദ്യാഭ്യാസ മേഖലയെ ബാധിച്ചപ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മൊബൈൽ ഫോൺ ടീവിയോ ഇല്ലാത്തത് മൂലം ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നു. ഇത് കുട്ടികളെ സമ്മർദ്ദത്തിൽ ആക്കുകയും ആത്മഹത്യയിലേക്ക് വരെ നയിച്ചു. ഓൺലൈൻ ക്ലാസ് ഒരിക്കലും സ്കൂളിൽ പോയി പഠിക്കുന്ന രീതിക്ക് ഒരു ബദൽ സംവിധാനം അല്ല എന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും അംഗീകരിച്ചുകഴിഞ്ഞു. സ്കൂളിൽ പോയി മറ്റു കുട്ടികളുടെ കൂടെ കളിച്ചും ചിരിച്ചും ഭക്ഷണം പങ്കുവെച്ചും ലഭിക്കുന്ന മാനസിക ഉല്ലാസം കൊറോണക്കാലത്തെ ഓൺലൈൻ ക്ലാസിൽ ലഭിക്കുന്നില്ല. ഇതു മൂലം കുട്ടികളുടെ മാനസികാരോഗ്യം നശിപ്പിക്കുവാനും സമ്മർദ്ദത്തിന് അടിമപ്പെട്ടു വാനും തുടങ്ങിയെന്ന് പഠനങ്ങൾ തെളിയിച്ചു.
 കൊറോണ വ്യാപനം മൂലം വഴി മുങ്ങിയ വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും കൂടുതൽ ബാധിച്ചത് ഭിന്നശേഷിക്കാരെ യാണ്. അവർക്ക് അധ്യാപകരുടെ നേരിട്ടുള്ള ശ്രദ്ധ ആവശ്യമുള്ളതിനാൽ ഓൺലൈൻ ക്ലാസ് നടത്തുക എന്നത് വലിയ വെല്ലുവിളിയാണ്. കുട്ടികൾക്ക് മാത്രമല്ല അധ്യാപകർക്കും രക്ഷിതാക്കൾക്കും ഓൺലൈൻ ക്ലാസ് വെല്ലുവിളി തന്നെ ഒരു വീട്ടിലെ രണ്ട് മൂന്ന് കുട്ടികൾ ഉണ്ടാവും അവർക്ക്  അവർക്ക് ക്ലാസുകൾ കേൾക്കാൻ ഒരു ഫോൺ മാത്രമാണ് ഉണ്ടാവുക. അതിൽ എല്ലാവർക്കും ക്ലാസുകൾ കേൾക്കാൻ കഴിയില്ല.
 അത് മൂലം കൂലിപ്പണിക്ക് പോകുന്ന രക്ഷിതാക്കൾക്ക് കടംവാങ്ങിയും മറ്റും പുതിയ ഫോണുകൾ വാങ്ങാൻ നിർബന്ധിതരാകുന്നു. അവരുടെ ഉള്ള ജോലിയും കൊറോണ കാരണം മുടങ്ങി അത് അവരെ ആത്മഹത്യയിലേക്ക് നയിച്ചു.
 ഓൺലൈൻ ക്ലാസിൽ എപ്പോഴും ഫോണിൽ നോക്കി ഇരുന്ന് കുട്ടികൾക്ക് പല ആരോഗ്യപ്രശ്നങ്ങളും വന്നു. ദീർഘസമയം സ്ക്രീനിൽ നോക്കിയിരുന്നാൽ കണ്ണ് വേദന, തലവേദന തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാൻ തുടങ്ങി. സ്കൂളിൽ ആകുമ്പോൾ അവരുടെ ചലനത്തിലും നേട്ടത്തിലും അവരുടെ പ്രതികരണം മനസ്സിലാക്കി ആവശ്യമുള്ളവർക്ക് കൂടുതൽ ശ്രദ്ധ നൽകുവാൻ സാധിക്കും. എന്നാൽ ഓൺലൈനിൽ കുട്ടികൾക്ക് ആവശ്യമായ ശ്രദ്ധ നൽകാൻ കഴിയാതെ വരികയും ഇത് അവരെ പഠനത്തിൽ പിന്നോക്കം നിൽക്കാൻ കാരണമാകുകയും ചെയ്തു. കുട്ടികളുടെ പഠനനിലവാരവും മികവു മനസ്സിലാക്കാൻ നടത്തിരുന്ന  പരീക്ഷകൾ ഇല്ലാതായി.

 കൊറോണ മനുഷ്യനെ ആയിരുന്നില്ല നിയന്ത്രിച്ചിരുന്നത് മറിച്ച് സമൂഹത്തെ ആയിരുന്നു. കൊറോണ കുട്ടികളെക്കാൾ ബാധിച്ചത് മുതിർന്നവർക്കായിരുന്നു. അതിനുകാരണം കൊറോണ സ്കൂളിൽ പ്രത്യക്ഷ ലക്ഷണം കാണിക്കുകയോ മൂർച്ഛിച്ച് അപകടം വരുത്തുന്നില്ല എന്ന്  പറയുമ്പോഴും കുട്ടികൾക്ക് രോഗവാഹകരായ ആകാൻ കഴിയുന്നു എന്നത് തന്നെയാണ് ഇവിടുത്തെ അപകടം. ധാരാളം കൂടിച്ചേരലുകൾ നടക്കുന്ന ഇടം എന്ന നിലയിൽ സ്കൂളുകൾ അടക്കുന്നത്  ഇതിനാലാണ്. കാരണം സ്കൂളിൽ പല കുട്ടികളുമായി ഇടപഴകി വൈറസ് ശരീരത്തിലെത്തുന്നു. ഇത് വീട്ടിലെ മുതിർന്നവരിൽ വൈറസ് പകരുകയും രോഗം മൂർച്ഛിച്ച് മരണത്തിനു വരെ കാരണമാവുന്നു.
 കൊറോണ വിദ്യാഭ്യാസ മേഖലയിൽ ഉയർത്തുന്ന വെല്ലുവിളി സിലബസ് പൂർത്തിയാക്കാൻ കഴിയില്ല എന്നതും കുട്ടികൾക്കുള്ള സാമൂഹിക സുരക്ഷിത സ്ഥാപനമെന്ന നിലയിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നത് സങ്കീർണമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. കുട്ടികളുടെ അടിസ്ഥാന അവകാശങ്ങളിൽ ഒന്നാണ് തുല്യതയുള്ള നിലവാരമുള്ള വിദ്യാഭ്യാസം. ഇത് കൊറോണ മൂലം നഷ്ടപ്പെട്ടു. സ്കൂളുകൾ ഇല്ലാതെ കുട്ടികൾ വീട്ടിലിരിക്കുമ്പോൾ അവരെ നോക്കാൻ ജോലിയുള്ള രക്ഷിതാക്കൾ ലീവ് എടുത്തു വീട്ടിൽ ഇരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നു. ഈ നില തുടരുകയാണെങ്കിൽ ഒറ്റപ്പെട്ട വീട്ടു ജീവിതം കുട്ടികളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കും.
 കളിച്ചും ചിരിച്ചും കൂട്ടുകൂടിയും കഴിയേണ്ട സ്കൂൾജീവിതം കൊറോണ ഫോണിന് മുമ്പിൽ കുട്ടികളെ തളച്ചിട്ടു. ഇത് അവരുടെ മാനസികാരോഗ്യം തകർക്കുന്നു. കൊറോണക്ക് വാക്സിന് കണ്ടുപിടിക്കുന്നതിനുമുമ്പ് സാനിറ്റൈസറും മാർക്കും ശാരീരിക അകലം പാലിക്കണമെന്ന നിർബന്ധമാക്കിയപ്പോൾ കുട്ടികൾ ഒറ്റപ്പെട്ടു. ഓൺലൈനിൽ തളച്ചിട്ട പഠനം സ്കൂളിൽ കൂട്ടത്തിൽ ഇരുന്നു പഠിക്കുന്ന നിലവാരം കിട്ടിയില്ല.
 പല സ്കൂളുകൾക്കും ഓൺലൈൻ ക്ലാസ്സ് നടത്തുവാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല.എന്നാൽ നമ്മുടെ സർക്കാരിന്റെ  സഹായത്തോടെ ഒരു പരിധി വരെ ഇതിന് പരിഹാരം കണ്ടെത്തി. കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഓൺലൈൻ ക്ലാസുകൾ കേൾക്കാനായി നല്ലവരായ നാട്ടുകാരുടെയും സർക്കാറിന്റെയും സഹായത്തോടെ ഇതിനും പരിഹാരമായി. നിപ്പയേയും,പ്രണയങ്ങളെയും, ഓഖി യേയും തോൽപ്പിച്ച നമുക്ക് കൊറോണയും തോൽപ്പിക്കാൻ കഴിഞ്ഞു. ഇനിയും നമുക്ക് അതിജീവിക്കാൻ ആവശ്യമായത് ജാഗ്രതയാണ്. ഇതും കടന്നു പോകും നമ്മുടെ നിത്യജീവിതം പഴയ പോലെയായി നാം എല്ലാവരും ഒന്നിച്ചു ജീവിക്കണം. നാളെയുടെ പുത്തൻ പുലരിക്കായി ഈ കുഞ്ഞൻ വൈറസിനെ നമുക്ക് ജാഗ്രതയോടെ അതിജീവിക്കണം........   
___________________________________
*DEPARTMENT OF EXTERNAL AFFAIRS*

*AFSAH STUDENTS' UNION*
*ANWARUL HUDA ISLAMIC COMPLEX RAMAPURAM*

Comments

  1. 👍👍👍👍👍👍👍👍👍👍👍
    👍👍👍👍👍👍

    ReplyDelete

Post a Comment