വിശപ്പ്


വിശന്നു വലഞ്ഞ് അലഞ്ഞു ഞാന്‍
വിശപ്പടക്കാന്‍ ഒരു പിടി ചോറിനായ്
പകലന്തിയോളം ആ തെരുവോരങ്ങളില്‍
ഒടുവില്‍ ഞാനെത്തി
ദാരിദ്ര്യമോതുന്ന ഒരു കൊച്ചു കുടിലിന്‍ മുന്നില്‍
വിശപ്പിന്റെ കാഠിന്യത്താല്‍ സ്തംഭിച്ചു നിന്നു ഞാന്‍
ഓലയാല്‍ തടഞ്ഞുവെച്ച കതകിന്‍മേല്‍
മെല്ലെ തട്ടിനോക്കി
കുത്തിപിടിച്ച വടിയുമായ് ഒരു വയോവ്യദ്ധ
എന്‍ മുന്നിലെത്തി
ആര്‍ത്ഥിയോടെ ഞാന്‍ ചോദിച്ചു
എന്‍ വിശപ്പകറ്റാന്‍ വല്ലതും..?!
ഇല്ലന്ന ഭാവത്താല്‍ അവരും തല താഴ്ത്തി!
                                       ഹിറാഷ് കെ, മണ്ണാര്‍മല
(അഫ്‌സഹ് ഇ-മാഗസിന്‍ മാര്‍ച്ച് 2017)

Comments