നാട്ടിലെ പണക്കാരനായിരുന്നു അഹമ്മദ്. ധാരാളം സമ്പത്തും വാഹനങ്ങളും വലിയ കമ്പനികളും അദ്ധേഹത്തിനുണ്ടായിരുന്നു. എന്നാല്‍ അദ്ധേഹം വളരെയധികം പിശുക്ക് കാണിക്കുമായിരുന്നു. അവന്റെ മഹല്ലില്‍ എന്തെങ്കിലും പരിപാടി സങ്കടിപ്പിക്കപ്പെടുകയാണെങ്കില്‍ അതിലെന്നും ഒരു സഹായവും ചെയ്യുകയില്ല. എന്നാല്‍ നാട്ടില്‍ വല്ല കളിയോ മറ്റു കാര്യങ്ങളോ ഉണ്ടെങ്കില്‍ ധാരാളം പണം കൊടുക്കും. ഒരു ദിവസം അവന്റെ മഹല്ലില്‍ വലിയ പരിപാടി നടത്താന്‍ തീരുമാനിച്ചു. പണത്തിന്റെ ആവശ്യത്തിനായി അദ്ധേഹത്തിന്റെ അടുത്തേക്ക് ആളുകള്‍ ചെന്നു.
'അഹമ്മദ്ക്കാ.... നമ്മുടെ മഹല്ലില്‍ വലിയ പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നുണ്ട്'.
'അതിന് ഞാന്‍ എന്തുചെയ്യണം'.
'നിങ്ങളാല്‍ കഴിയുന്ന വല്ല സംഭാവനകളും ഇതിനുവേണ്ടി നല്‍കണം'.
അദ്ധേഹം വീട്ടില്‍ അകത്ത് കേറിചെന്ന് പത്ത് രൂപയുമായി വന്ന് അവര്‍ക്ക് നല്‍കി. അവര്‍ അതുകണ്ട് അന്തം വിട്ടു നിന്നു. അവര്‍ പരസ്പരം പറഞ്ഞു: ' ഇത്രയും പണമുണ്ടായിട്ടും മടിയില്ലാതെ പത്ത് രൂപ തന്നു. ഇത്ര കൂടുതല്‍ പിശുക്ക് കാണിച്ചാല്‍ ഇയാള്‍ക്ക് അവസാനം ദാരിദ്ര്യം അനുഭവപ്പെടും'.
മാസങ്ങള്‍ക്ക് ശേഷം അദ്ധേഹത്തിന് രോഗം പിടിപ്പെട്ടു. ആശുപത്രയില്‍ പോയി ടെസ്റ്റ് നടത്തിയപ്പോള്‍ അദ്ധേ ഹത്തിന്റെ രണ്ട് വ്യക്കകളും തകരാറിലായിരിക്കുന്നു. ഇത് കേട്ട് അഹമ്മദ് അമ്പരന്നു. ഇതിന് വല്ല പരിഹാരവും ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ദിവസവും ഡയാലിസ് ചെയ്യേണ്ടവരും, അതിന് കൂടുതല്‍ പണം അവശ്യമായി വരും എന്ന് ഡോക്ടര്‍ മറുപടി പറഞ്ഞു. അതിന് പ്രശ്‌നമില്ല എന്റെ അടുത്ത് ധാരാളം പണം ഉണ്ട് എന്ന് അഹമ്മദ് മറുപടി പറഞ്ഞു. അദ്ധേഹം ഡയാലിസിസ് ചെയ്ത് തുടര്‍ന്ന് കൊണ്ടേ ഇരുന്നു. അങ്ങനെ അവന്റെ അടുത്തുള്ള പണമല്ലാം തീര്‍ന്നപ്പോള്‍ കയ്യില്‍ അവന്റെ കാറും വീടും മാത്രം ബാക്കിയായി. ഇനിയും പണത്തിന് ആവശ്യം വന്നപ്പോള്‍ അതും വിറ്റു കാശാക്കി. ആ പണവും കഴിഞ്ഞപ്പോള്‍ അവന്‍ ദാരിദ്ര്യത്തിന് അടിമപ്പെട്ടു. ചികിത്സയുടെ ആവശ്യത്തിനു വേണ്ടി മഹല്ലിലെ ആഴുകളെ സമീപിച്ചു. അവരാരും അവനെ സഹായിച്ചില്ല. പിന്നീട് അവന്‍ ദാരിദ്ര്യത്തില്‍ മുങ്ങി മരണപ്പെട്ടു.
മുഹമ്മദി റമീസ്. കെ, പുഴക്കാട്ടിരി
(അഫ്‌സഹ് ഇ-മാഗസിന്‍ മാര്‍ച്ച് 2017)

Comments
Post a Comment