al irshad e magazine

എഡിറ്റോറിയല്‍  
 നമ്മിലെ നൈസര്‍ഗ്ഗിക കഴിവുകളെ കണ്ടെത്താനാകാതെ പോകുന്നത് വലിയ നഷ്ടം തന്നെയാണ്. നിലവില്‍ നമുക്കത് നികത്താനുള്ള വഴിയാണ് കയ്യെഴുത്ത് മാഗസിന്‍ എന്നാല്‍ കയ്യെഴുത്ത് മാഗസിനില്‍ ഒതുങ്ങേണ്ടതല്ല നമ്മുടെ സാഹിത്യ രചനകളും പാഠവങ്ങളും, ആനുകാലികങ്ങളിലൂടെ നവ ലോകത്തോട് നിരന്തരം സംവദിക്കാന്‍ നമുക്കാവണം.
    വളരെ ചുരുങ്ങിയ ചിലവിലും മികവുറ്റ രീതിയിലും നിങ്ങളുടെ കയ്യിലിരിക്കുന്ന ഇത്തരം കൊച്ചു മാഗസിനുകള്‍ നമുക്ക് സൃഷ്ടിക്കാനാകും. ആനുകാലികങ്ങളിലേക്കുള്ള ഒരു ചവിട്ടു പടിയായ് മാസം തോറുമോ ആഴ്ചകളിലോ ഇത് മുമ്പോട്ട് കൊണ്ട് പോകാന്‍ നമുക്ക് സാധിച്ചാല്‍ സാഹിത്യ രംഗത്ത് സ്‌ഫോടനാത്മക വളര്‍ച്ച തന്നെ നമുക്ക് കൈ വരിക്കാനാകും.
    സംഘടനാ ഭാരവാഹികള്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ട് വരിക, അല്ലാഹു വിജയിപ്പിക്കട്ടെ                        എഡിറ്റര്‍


കവിത
ഇനി വരുന്നൊരു തലമുറക്ക്
ഇവിടെ വാസം സാധ്യമോ ?
മലിനമാം ജലാശയം
അതില്‍ മലിനം ഒരു ഭൂമിയും
തണല്‍ കിട്ടാന്‍ തപസ്സിലാം
നിര നിരന്നൊരു മരങ്ങളും
വെട്ടിമാറ്റി മര്‍ത്ഥ്യര്‍ !!
നിസാമുദ്ധീന്‍.പി,കൂട്ടില്‍
മിനിക്കഥ
സുപ്രഭാതം
അലി അരിപ്ര
വീട്ടിലെ സല്‍ക്കാരത്തില്‍ ഭക്ഷണം വിളമ്പാനായപ്പോള്‍ പിതാവ് പുത്രനോട്
''മോനേ സുപ്രയെടുക്ക്, ഞാന്‍ ഭക്ഷണമെടുക്കട്ടെ''
അല്‍പം കഴിഞ്ഞ്
''നിന്നോട് പറഞ്ഞത് മനസിലായില്ലെടോ ? പത്രം വിരിച്ച് വെച്ചിരിക്കുന്നു !!''
അത് ...സുപ്ര..., 'സുപ്രഭാത'മാണ് ഉപ്പാ.
 
ലേഖനം
കരുണയുടെ കരങ്ങള്‍
മുഹമ്മദ് മുഹ്‌സിന്‍.പി, ചെരക്കാപറമ്പ്
ജീവിതത്തില്‍ പണവും പ്രശസ്തിയും അംഗീകാരങ്ങളും വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അതിന് വേണ്ടി എന്തിനും തയ്യാറാകുന്നവരും. എന്നാല്‍ ചിലര്‍ ഒന്നും പ്രതീക്ഷിക്കാതെ കരുണയുടെ കരങ്ങള്‍ നീട്ടുന്നു. എല്ലാവര്‍ഷവും ആഗസ്ത് 19 ന് ലേക മനുഷ്യസ്‌നേഹി ദിനമായി ആചരിക്കപ്പെടുന്നു. ലോകത്താകമാനമുള്ള ജനങ്ങള്‍ക്കിടയില്‍ മനുഷ്യത്വപരമായ ഇടപെടലുകള്‍ക്ക് പ്രചോദനം നല്‍കുകയെന്ന ലക്ഷ്യമാണ് മനുഷ്യസ്‌നേഹി ദിനം മുന്നോട്ട് വെക്കുന്നത്.
മതം, ജാതി, വര്‍ഗ്ഗം, ഭാശ, ദേശം എന്നിവയൊന്നും ഇവിടെ പരിഗണിക്കാതെയാണ് ഇത്തരം മനുഷ്യ സ്‌നേഹികള്‍ പ്രവര്‍തേത്തിക്കുന്നത്. സഹായിക്കുന്ന ആള്‍ ആരാണെന്ന് പോലും പലപ്പോഴും അറിയില്ല.
ആഫ്രിക്കന്‍ രാജ്യങ്ങളിലും യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലും ആയിരക്കണക്കിന് ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകരാണ് ജീവന്‍ പോലും പണയം വെച്ച് പ്രവര്‍ത്തിക്കുന്നത്. ഇത്തരം പ്രവര്‍ത്തകര്‍ മനുഷ്യരാശിയുടെ നില നില്‍പിന്റെ അനിവാര്യഘടകമാണ്. വേദനിക്കുന്നവന് ആശ്വാസം നല്‍കുന്നതാവട്ടെ നമ്മുടെ പ്രവര്‍ത്തികള്‍.
കവിത
കാറ്റും കോളും
കാറ്റും കുളിരും വന്നെത്തി
കാര്‍മേഖങ്ങള്‍ പാഞ്ഞെത്തി
ഇടവപ്പാതി കഴിഞ്ഞപ്പോള്‍
ഇടിയും കൂടെ വന്നെത്തി
പുതുമഴ മണ്ണില്‍ പതിച്ചപ്പോള്‍
പുഴയും തോടും ഒന്നായി
വര്‍ഷം വന്ന് തിമിര്‍ത്തപ്പോള്‍
വഴിയും റോഡും പുഴയായി
മുസ്അബ് വഴിപ്പാറ
മിനിക്കഥ         ഡ്യൂക്ക്
''എന്തായിരുന്നെടാ പണി.. ?''
''ഞാന്‍ ഒരു ഡ്യൂക്ക് വലിക്കുകയായിരുന്നു.'' പറഞ്ഞ് തീരും മുമ്പേ കരണത്ത് അടി വീണു. ഞാന്‍ ആലോചിച്ചു : കുഴിയില്‍ വീണ ഒരു ബൈക്ക് വലിച്ച് പുറത്തെടുക്കാന്‍ സഹായിച്ചതിന് ഇത്രയും വലിയ ശിക്ഷ !
''അല്ലാ ദുന്‍യാവിലൊരു ഉപകാരവും ചെയ്യാന്‍ പറ്റില്ലേ...''
സുഹൈല്‍.എ പുഴക്കാട്ടിരി

Comments