കവിത

അമ്പിളി അമ്മാവന്‍
ഞങ്ങള്‍ക്കുണ്ടൊരു അമ്മാവന്‍
പല്ലില്ലാത്തൊരു അമ്മാവന്‍
മുല്ലപ്പൂവിന്‍ മണമുള്ള
പാല്‍ പുഞ്ചിരി കാണിച്ച്
ഞങ്ങളെ മയക്കിയ അമ്മാവന്‍
നക്ഷത്രക്കുഞ്ഞിന്നൊപ്പം
മെല്ലെപ്പോകുന്നമ്മാവന്‍
കഥ പറയുന്നൊരമ്മാവന്‍
പാട്ടുപാടും അമ്മാവന്‍
പാല്‍ നിറമുള്ളൊരു അമ്മാവന്‍
ആരാണെന്ന് പറയാമോ
അതാണ് നമ്മുടെ
അമ്പിളിമാമന്‍
                               -നിയാസ്, തുവ്വൂര്‍

Comments