കുട്ടികളെ വളരെയധികം സ്‌നേഹിച്ചിരുന്ന ഒരു ഇന്തൃന്‍ ഭരണാധികാരിയുണ്ടായിരുന്നു നമുക്ക്.1889 നവംബര്‍ 14 ന് നിയമവിദഗ്ദനും ദേശീയ ചിന്തകനുമായ മോത്തിലാല്‍ നെഹ്‌റുവിന്റെയും സ്വരൂപറാണിയുടെയും മകനായി ജനനം കൊണ്ട നമ്മുടെ ആര്‍ജ്ജവമുളള രാഷ്ട്ര ശില്‍പിയെന്ന് രാജ്യം ചേര്‍ത്തുവായിച്ച സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രി പഥം അലങ്കരിച്ച കുട്ടികളുടെ സ്വന്തം ചാച്ചാജി.ഇന്ത്യന്‍ സ്വാതന്ത്ര സമര നായകനും സാഹിത്യകാരനും തത്വജ്ഞാനിയും ചരിത്രകാരനും രാഷ്ട്രതന്ത്രജ്ഞാനിയുമായി ജ്വലിച്ചു നിന്ന അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ് അപാരമായ അറിവു മൂലം പണ്ഡിറ്റ് ജി എന്ന പേര് ലഭിച്ചത്. കുട്ടികളെ ഏറ്റവുമധികം സ്‌നേഹിച്ചിരുന്ന സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന കുടുംബത്തില്‍ ജനിച്ചിട്ടും സമ്പന്നതയുടെ പ്രൗഢമായ സുഖലോലുപതകളില്‍ മയങ്ങാതെ സാധാരണക്കാരന്റെ നന്മക്ക് വേണ്ടി പോരാട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയ മഹാനായ ഒരു ഭരണാധികാരിയായിരുന്നു നെഹ്‌റു. യഥാര്‍ത്ഥത്തില്‍ ഈ പേര് ഒരറബി പദവും അത് ലഭിക്കാനിടയാക്കിയ സംഭവം സുന്ദരമായ ചരിത്രമായി ഇന്നും കാണാനാവും. ഇത്രത്തോളം പണ്ഡിതനും പാവപ്പെട്ടവരുടെ അഭിമാനവും കുട്ടികളുടെ തോഴനുമായി ചരിത്രത്തിന്റെ തങ്കലിപികളില്‍ സ്ഥാനം നേടിയ നെഹ്‌റു സ്വന്തം സിമ്പലായി പില്‍ക്കാലത്ത് ബാക്കിവെച്ചത് വളരെ ദരിദ്രയായ ഒരു സ്ത്രീ നല്‍കിയ ചുവന്ന പനിനീര്‍ പൂവാണെന്നതും അദ്ദേഹത്തിന്റെ മഹത്വത്തിന്റെ ആഴമറിയിക്കുന്നു. 1964 മെയ് 27ന് അദ്ദേഹത്തിനുണ്ടായിരുന്ന മസ്തിഷ്‌കാഘാതം അദ്ദേഹത്തിന്റെ 75വര്‍ഷം നീണ്ടുനിന്ന സുന്ദര ജീവിതത്തിന്റെ പരിസമാപ്തികുറിച്ചു.
-ഷബീര്‍ മണ്ണാര്‍ക്കാട്
-ഷബീര്‍ മണ്ണാര്‍ക്കാട്
Comments
Post a Comment