മാറാരോഗം പിടിപെട്ട് മരുന്നിന് നെട്ടോട്ടമോടി ഒടുവില്‍ മരുന്നു വില കേട്ട് തലകറങ്ങി വീഴുന്ന കേരളീയര്‍ ''മരുന്ന് വില വര്‍ധന'' എന്ന പേരില്‍ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നു.
രോഗമെന്തന്നറിയാത്ത നമ്മുടെ മുന്‍ഗാമികള്‍ ഇത്തരമൊരു സമരമോ പ്രതിഷേധമോ ആലോചിച്ചിട്ടുപോലുമുണ്ടാവില്ല. അവര്‍ ഭക്ഷിച്ചിരുന്ന ആഹാര സംസ്‌കാരം ഇന്ന് പാടെ മാറിയിരിക്കുന്നു. സന്ധ്യാസമയങ്ങളില്‍ കേരളത്തിലെ പാതയോരങ്ങളില്‍ തല പൊക്കുന്ന ഭക്ഷ്യഭോജന ശാലകള്‍ക്ക് കന്നിമാസമായി. അജിനോ മോട്ടോ പോലുള്ള കൃത്യമ വസ്തുക്കള്‍ ഉപയോഗിച്ച് നിറവും മണവും രുചിയും വരുത്തി കൈരളിയെ ആകര്‍ഷിപ്പിക്കുന്നു. അറേബ്യന്‍ ഫുഡുകളായ അല്‍ ഫഹം, തന്തൂരി, കഴിമന്തി, ബ്രോസ്റ്റ്, മറ്റു ചൈനീസ് വിഭവങ്ങളും കേരളത്തനിമയുടെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു.
വില അല്‍പം കൂടിയാലെന്താ... ആസ്വദിച്ച് കഴിക്കാമല്ലോ.. എന്ന ചിന്തയുമായി വരുന്ന കസ്റ്റമേഴ്‌സ് നേരം പുലരുവോളം തീന്‍ മേശയില്‍ കഴിയുന്നു..
അടുക്കളയില്‍ വീട്ടമ്മമാര്‍ പാകം ചെയ്യുന്ന ആഹാരം കഴിക്കല്‍ കുറച്ചിലായി കണക്കാക്കി വീട്ടിലൊരുമിച്ചിരുന്നുള്ള ആഹാരശീലം അന്യമാത്തീര്‍ന്നിരിക്കുന്നു ഇന്ന് കേരള ജനതക്ക്. ഇതോടെ ഭാവി ഇന്ത്യയെ ഏല്‍പിക്കാനുള്ള യുവതലമുറയുടെ ഭക്ഷ്യസംസ്‌കാരം താറുമാറാകുകയാണ്. ഇങ്ങനെ പോയാല്‍ ''അമ്മതന്‍ കുഞ്ഞുണ്ണിക്ക് അമ്മിഞ്ഞപ്പാലമൃതം'' എന്ന പോലെ മരുന്നും ഗുളികയും അമൃതമാവും.
-സല്‍മാന്‍ പാതാരി

Comments
Post a Comment