ഉല്ലാസയാത്ര


പഴങ്ങളെല്ലാം പണ്ടൊരു നാളില്‍
കാവില്‍ പൂരം കാണാന്‍ പോയ്
പുത്തനുടുപ്പും അണിഞ്ഞിട്ട്
കളിചിരിയോടെ നടന്നു പോയ്
ആപ്പിള്‍ കുട്ടനും ഓറഞ്ചും
ഉരുണ്ടുരുണ്ടുരുണ്ട് പതുക്കെപ്പോയ്
മുള്ളുക്കളുള്ളൊരു പൈനാപ്പിള്‍
തുള്ളിച്ചാടി പയ്യെപ്പോയ്
മധുരമെഴുതൊരു മുസ്സംബി
മഞ്ഞപ്പട്ടുമെടുത്തുപോയ്
മുന്തിരി എല്ലാം ചന്തത്തില്‍
പുഞ്ചിരി തൂകി അകന്നു പോയ്
സുന്ദരി മാതളി നാരങ്ങ
മന്ദം മന്ദം നീങ്ങിപ്പോയ്
തുടുത്തുരുണ്ടൊരു തക്കാളി
തിരക്കുകൂട്ടി നടന്നുപോയ്
പൂരക്കാവില്‍ ചെന്നപ്പോള്‍
ആനനിരന്നതു കണ്ടപ്പോള്‍
പഴങ്ങളെല്ലാം പേടിച്ച്
നാടു കടന്നൂ വേഗത്തില്‍
    -ഫൈസല്‍ വഴിപ്പാറ

Comments