ആകാശത്ത് നിന്നുമൊരു തുള്ളി
എന്‍മേനിയില്‍ വന്നടിച്ചു
പെടുന്നനെ ഞാന്‍ കണ്ണോടിച്ച് നോക്കി
അവകള്‍ തുരുതുരാ പെയ്തിറങ്ങി
അന്നേരമെന്‍ ഹൃദയത്തില്‍ നിന്നൊരു
റോസാപ്പൂ വിരിഞ്ഞ പോല്‍ തുടുത്തു നിന്നൂ
എന്തൊരല്‍ഭുതമീ പേമാരിയില്‍ ഞാന്‍
എന്‍ മിഴി നിറയെ കണ്ട് നിന്നത്
ആ പേമാരിയല്ലേ ഭൂമിയേ ആഹ്ലാദത്തോടെ
വാരിപ്പുണര്‍ന്നടിക്കുന്നത്
പെട്ടെന്നന്നേരം കാറ്റും കോളും ആഞ്ഞടിച്ചു
എന്‍ മേനിയില്‍ ഭയം സ്ഥാനം പിടിച്ചു
അന്നേരമാമഴയില്‍ ഞാനെന്‍ വീട് ലക്ഷ്യമാക്കി
അഭയസ്ഥാനത്തിലേക്ക് കുതിച്ചു
എന്‍കാലിലെന്തോ തടഞ്ഞതാ ഞാന്‍
ആ പേമാരിയില്‍ വീണവനായ്
പെടുന്നനെയാരോ എന്‍പുറകില്‍ തട്ടിയുണര്‍ത്തി
ആ വിളിയിലെല്ലാം ശൂന്യമായിരിക്കുന്നു
സ്വപ്നം....... എല്ലാം വെറുമൊരു സ്വപ്നമായിരുന്നു
            നിസാമുദ്ദീന്‍.പി
            കൂട്ടില്‍

Comments