കുട്ടിക്കവിത: ഇ പോര്


നീയോ കേമന്‍ ഞാനോ കേമന്‍
അടിയായ് ഞാനും ലാപ്‌ടോപ്പും
    എന്റെ മികവാ നിന്റെ തികവ്
    കേമന്‍ ഞാനെന്നരുളി ഞാന്‍
ഞെളിയണ്ടാ നീ ഞാനില്ലെങ്കില്‍
പതിയെ പതിയെ നീ എന്നും
    നീയില്ലെങ്കില്‍ നിന്നെക്കാളും
    കേമനെ ഞാനന്നുണ്ടാക്കും
ഞാനും ലാപ്പും തല്ലിയിരിക്കേ
പിറകില്‍ വന്നൊരു ചെറുതല്ല്
അയ്യോ അമ്മേ ഗൈമിങ്ങല്ലിത്
സ്‌കൂളിലെ പാഠാവലിയാണേ
                              ശമീല്‍ തിരൂര്‍ക്കാട്‌

Comments