കളവ് ആപത്ത്‌

പണ്ട് ഒരിക്കല്‍ ഒരു സുന്ദരമായ ഗ്രാമത്തില്‍ അപ്പു എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവന്‍ വളരെയധികം കളവ് പറയുന്നവനായിരുന്നു. അങ്ങനെ ഒരിക്കല്‍ അപ്പു കൂട്ടുകാരുമായി കളിക്കാന്‍ വേണ്ടി ഒരു പുഴക്കരയിലെത്തി. അവര്‍ നീന്തിക്കളിക്കുന്നതിനിടയില്‍ അപ്പു മുങ്ങിപ്പൊന്തുന്നത് പോലെ അഭിനയിച്ചു വിളിച്ചാര്‍ത്തു. കൂട്ടുകാര്‍ വെപ്രാളത്തോടെ അവനെ രക്ഷിക്കാന്‍ വേണ്ടി അവന്റെ അടുത്തെത്തി. അപ്പോള്‍, നിങ്ങളെ ഞാന്‍ പറ്റിച്ചേ.... എന്ന് പറഞ്ഞുകൊണ്ട് അവന്‍ അവരെ കളിയാക്കിച്ചിരിച്ചു.
ഇത് പോലെ മറ്റൊരു ദിവസവും അവന്‍ ഇങ്ങനെ ചെയ്ത് കൂട്ടുകാരെ പറ്റിച്ചു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഒരു ഒഴിവ് സമയത്ത് അപ്പു കൂട്ടുകാരുമായി കുളിക്കാന്‍ കടവിലേക്ക് പോയി.. നീന്തിക്കുളിക്കുന്നതതിനിടയില്‍ അപ്പു ചുഴിയില്‍ പെട്ട് മുങ്ങിപ്പൊന്താന്‍ തുടങ്ങി. അപ്പോള്‍ അവന്‍ ആര്‍ത്തു വിളിച്ചു.. രക്ഷിക്കണേ... ഞാന്‍ മുങ്ങിപ്പൊന്തുന്നേ... രക്ഷിക്കണേ... അത് കേട്ട് കൂട്ടുകാര്‍ പറഞ്ഞു.. നീ ഞങ്ങളെ പറ്റിക്കേണ്ട... എന്നും പറഞ്ഞ് അവര്‍ കടവില്‍ നിന്നും കയറി വീട്ടിലേക്ക് പോയി.. ഒടുവില്‍ എങ്ങനെയൊക്കയോ നീന്തി അപ്പു കരക്ക് കയറി രക്ഷപ്പെട്ടു..
ഇതിന് ശേഷം അവന്‍ ഒരക്കലും കളവ് പറഞ്ഞിട്ടില്ല..
കൂട്ടുകാരേ, ഒരാള്‍ കളവ് ആവര്‍ത്തിച്ചാല്‍ പിന്നെ അവന്‍ സത്യം പറഞ്ഞാല്‍ പോലും ആരും വിശ്വസിക്കില്ല....
        -മുഹമ്മദ് ശിബില്‍ സി, കീരംകുണ്ട്‌

Comments