
മിന്നിപ്പറക്കും മിന്നാമിനുങ്ങേ നിന്‍
മുന്നിലോ പിന്നിലോ നുറുങ്ങുവെട്ടം
കത്തിയും കെട്ട് മരിക്കുന്ന നിന്നിലെ
പൊന്നിളം വെളിച്ചത്തിനെന്ത് ചന്തം
മിന്നിത്തിളങ്ങി പറക്കും നിന്നിലെ
പൊന്നിളം വെളിച്ചത്തിനെന്ത് രസം
വാനത്തിലൂടെ പാറി രസിക്കുമ്പോള്‍
ഞങ്ങളെ കാണാനായ് വന്നീടുമോ...
-നിസാമുദ്ദീന്‍ കൂട്ടില്‍
Comments
Post a Comment