പണ്ഡിതന്‍


ഒരിക്കല്‍ ബുദ്ധിമാനായ നസ്‌റുദ്ദീന്‍ വെള്ളക്കുപ്പായവും വെള്ളത്തുണിയും വെള്ള തലപ്പാവും കെട്ടി അങ്ങാടിയിലേക്ക് പോവുകയായിരുന്നു.  വഴിയില്‍ വെച്ച് ഒരുത്തന്‍ ചോദിച്ചു: ഉസ്താദേ, ഈ കത്തൊന്ന് വായിച്ച് ഇതിലെ അര്‍ത്ഥം പറഞ്ഞ് തരാമോ? നസ്‌റുദ്ദീന്‍ കത്ത് വാങ്ങി നോക്കി. എന്നിട്ട് പറഞ്ഞു: എനിക്കറിയില്ല.  അപ്പോള്‍ അയാള്‍ പറഞ്ഞു: നല്ല തൊപ്പീം തലപ്പാവും കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു നിങ്ങള്‍ വലിയ പണ്ഡിതാനാണെന്ന്. ഇത് കേട്ട നസ്‌റുദ്ദീന്‍ മുല്ല തന്റെ തലപ്പാവ് എടുത്ത് അയാളുടെ തലയില്‍ വെച്ച് കൊടുത്തു. എന്നിട്ട് പറഞ്ഞു: ഇനി നീ തന്നെ വായിച്ച് അര്‍ത്ഥം മനസ്സിലാക്കിക്കോ? ഇത് കേട്ട അയാള്‍ അന്താളിച്ചു നിന്നു.
                                                       -റഹ്മാന്‍ ബാഷ പുത്തനങ്ങാടി

Comments