എഡിറ്റോറിയല്‍

വംബര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്കോടിയെത്തുന്നത് കുഞ്ഞുമനസ്സുകളില്‍ പ്രതീക്ഷയുടെ പനിനീര്‍ പൂക്കള്‍ വിടര്‍ത്തിയ ചാച്ചാജിയുടെ ഓര്‍മ്മകളാണ്.കുട്ടികളെ ജീവനു തുലൃം സ്‌നേഹിച്ചിരുന്ന ഒരു ഇന്തൃന്‍ ഭരണാധികാരി ഉണ്ടായിരുന്നുവെങ്കില്‍ അത് മഹാനായ നെഹ്‌റു മാത്രമായിരുന്നു. സാമ്പത്തിക ബാധൃതകളൊന്നും ഇല്ലാതിരുന്ന ഉത്തമ കുടുംബത്തിലെ അംഗമായി ജനിച്ചിട്ടും ആഢംബരത്തിന്റെ ഒരംശം പോലും പുറത്തു കാട്ടാതെ സാധാരണക്കാരന്റെ നന്മക്കായി പ്രവര്‍ത്തിച്ച ആ മഹാന്റെ വേര്‍പ്പാട് പിഞ്ചുമനസ്സുകള്‍ക്ക് താങ്ങാനാവാത്തതായിരുന്നു. നവംബര്‍ 14 ആകുമ്പോഴേക്കും ഏവരുടേയും മനസ്സില്‍ തെളിയുന്നത് ശിശുദിനം എന്ന വാക്കാണ്.
ശിശുക്കളുടെ സ്വാതന്ത്രത്തിന് വേണ്ടി കഠിന തൃാഗങ്ങള്‍ സ്മരിക്കപ്പെടുന്ന ഈ മാസത്തില്‍ അന്‍വാറുല്‍ ഹുദയിലെ കുരുന്നു കുസുമങ്ങളുടെ കുഞ്ഞു ഹൃദയങ്ങളില്‍ വിരിഞ്ഞ സര്‍ഗാത്മക കഴിവുകള്‍ തെളിയിക്കാന്‍ അല്‍ ഇര്‍ശാദ്-ഇ-മാഗസിന്റെ ഈ കൊച്ചു പ്രസിദ്ധീകരണത്തിന് കഴിയട്ടെ...
                -എഡിറ്റര്‍

Comments