പാറിപ്പറക്കും കുരുവിപ്പെണ്ണേ
അക്കരമാവില്‍ പോയോ നീ
അക്കരമാവിലെ തെച്ചിപ്പൂവിലെ
തേന്‍കുടിക്കാന്‍ പോയോ നീ
മാവിന്‍ കൊമ്പില്‍ കൂടും കൂട്ടി
കുഞ്ഞിനെ നോക്കിയിരിപ്പാണോ
എന്നും രാവിലെ ധൃതിയും കൂട്ടി
പാറിപ്പറക്കുന്നതെങ്ങോട്ടാ
കൂട്ടില്‍ നിന്ന് കരച്ചില്‍ കേള്‍ക്കുമ്പം
പാറി വരുന്നത് എവിടെ നിന്നാ
ഷിബില്‍.സി
കീരംകുണ്ട്
Comments
Post a Comment