ദാരിദ്ര്യം


മനുഷ്യന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണ് ഭക്ഷണം,പാര്‍പ്പിടം,വിദ്യഭ്യാസം, ആരോഗ്യം. ഇവ ഒരു മനുഷ്യന് ഇല്ലാത്ത അവസ്ഥയാണ് ദാരിദ്ര്യം. എന്നാല്‍ നമ്മുടെ പൊതുധാരണ ഭക്ഷണം ലഭിക്കാത്തതും അതുമൂലമുള്ള മരണവും മാത്രമാണ് ധാരിദ്യമെന്നാണ്. എങ്കിലും ഏറെ ഗൗരവമേറിയത് അന്നം ലഭിക്കായ്മ തന്നെയാണ്. പല രാജ്യങ്ങളും ഇന്ന് പട്ടിണിയാല്‍ പൊറുതിമുട്ടുകയാണ്. സോമാലിയ പേലുള്ള പല രാഷ്ട്രങ്ങളിലും പട്ടിണികൊണ്ട് കഷ്ടപ്പെടുന്ന ധാരാളം ആളുകളെ നമുക്ക് വാര്‍ത്താമാധ്യമങ്ങളിലൂടെ കാണാന്‍ കഴിയുന്നതാണ്. അവിടങ്ങളിലൊക്കെ ഓരോ ദിവസവും ധാരാളം ആളുകള്‍ മരണപ്പെടുന്ന അവസ്ഥയാണ്. എന്നാല്‍ ഇതൊന്നും ചിന്തിക്കാതെ ഭക്ഷണസാധനങ്ങളും മറ്റും വേസ്റ്റാക്കുന്ന രീതിയാണ് നമുക്കിടയില്‍ ഇന്ന് കണ്ട്‌കൊണ്ടി രിക്കുന്നത്.
ദാരിദ്ര്യം നി ര്‍മാര്‍ജനത്തി
നായി സര്‍ക്ക ാറും വിവിധ സം ഘടനകളും ഇന്ന് രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാറും,എന്‍.ജി.ഒകളും നടത്തുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ മാത്രം ഇതൊതുങ്ങിനില്‍ക്കുന്നു. ദാരിദ്ര്യത്തില്‍ അകപ്പെട്ടവര്‍ക്ക് പാര്‍പ്പിട സൗകര്യവും ഭക്ഷിക്കാന്‍ വേണ്ടി ഭക്ഷണ പദാര്‍ത്ഥങ്ങളും ധന സഹായവും പല സംഘടനകളും നല്‍കുന്നുണ്ട്.
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും സാമ്പത്തിക ഭദ്രതക്കും വിവിധ പദ്ധതികള്‍ ഇസ്ലാം മുന്നോട്ട് വെച്ചിട്ടുണ്ട്. ദാരിദ്ര്യം ഉണ്ടാകുന്നതില്‍നിന്ന് രക്ഷയായി വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള സൂക്തമായ 'സൂറത്തുല്‍ വാഖിഅ' ദിവസവും പാരായണം ചെയ്താല്‍ മതി. അള്ളാഹു സുബ്ഹാനഹു വതആല നമ്മെയും കുടുംബത്തെയും ദാരിദ്രത്തില്‍ നിന്ന് രക്ഷിക്കട്ടെ...... ആമീന്‍


                          മുബഷിര്‍ ഇ.ഇ, പാപ്പിനിപ്പാറ
                                               (ഇ-മാഗസിന്‍ മാര്‍ച്ച് 2017)


Comments