നമ്മുടെ ലോകത്ത് ഏറ്റവും കൂടുതല്‍ ദാരിദ്ര്യം അനുഭവിക്കുന്ന രാഷ്ടാരമാണ് സോമാലിയ. അവിടെയുള്ള പല മനുഷ്യരും മറ്റുള്ളവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടമാണ് കഴിക്കുന്നത്. എന്നാല്‍ നാം ഇന്ന് ആവശ്യത്തിലധികം ഭക്ഷണം എടുത്ത് വലിച്ചെറിയുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. ആ വലിച്ചെറിയുന്ന ഭക്ഷണം പാവങ്ങള്‍ക്ക് കൊടുക്കുകയാണെങ്കില്‍ നാളെ അള്ളാഹുവിന്റെ അടുത്ത് നിന്ന് നമുക്ക് ഏറെ പ്രതിഫലം ലഭിക്കാനത് കാരണമാകും. എല്ലാ പട്ടിണി പാവങ്ങളും ഒരുനേരത്തെ ഭക്ഷണത്തിനായി നെട്ടോട്ടമോടുകയാണ്. അതിനിടയിലാണ് നമ്മുടെ ഈ അമിതവ്യയമെന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. റെ യില്‍വെ സ്റ്റേഷനുകളിലും വിമാനത്താവങ്ങളി ലും ഉള്ള ഭ ക്ഷണ അവശിഷ്ടങ്ങ ള്‍ എടു ത്ത് കഴിക്കുന്ന വരുടെ ദയനീ യ കാഴ്ചകള്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട്.
പല സ്ഥലങ്ങളിലും വെള്ളമില്ലാതെയും ആളുകള്‍ ജീവിക്കുന്നുണ്ട്. വെള്ളത്തിനു വേണ്ടി പലരും അലയുന്ന അവസ്ഥയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഒരുതുള്ളിവെള്ളം കിട്ടിയാലും അവര്‍ സമാധാനപ്പെടുന്നു. എന്നിട്ടും ധാരാളം ഭക്ഷണപദാര്‍ത്ഥങ്ങളും വെള്ളവും പാഴാക്കുന്ന അവസ്ഥയാണ് നമുക്ക് ചുറ്റുമുള്ളത്. ഭക്ഷണസാധനങ്ങള്‍ പാഴാക്കിയതിനെ പറ്റി നാള അള്ളാഹു നമ്മോട് ചോദിക്കുമ്പോള്‍ നാം അതിന് മറുപടി പറയേണ്ടിവരും. അത് കൊണ്ട് ഒരു വറ്റ് പോലും പാഴാക്കാന്‍ പാടില്ല. ് അള്ളാഹു നമുക്ക് തൗഫീക്ക് നല്‍കട്ടെ....
മുഹദ്ദിസ് കെ, കൂട്ടില്‍
(അഫ്‌സഹ് ഇ-മാഗസിന്‍ മാര്‍ച്ച് 2017)
Comments
Post a Comment